ചെന്നൈ: ഫിബ ത്രീ ഓണ്‍ ത്രീ അണ്ടർ 18 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരമായ ആർ. ശ്രീകലയും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ താരമാണ് ശ്രീകല. കേരളത്തിൽനിന്ന് ടീമിൽ ഇടം ലഭിച്ച ഏക താരമാണ്. 22 മുതൽ മലേഷ്യയിലാണ് ത്രീ ഓണ്‍ ത്രീ ഏഷ്യൻ പോരാട്ടം. തായ്ലൻഡ്, മാലിദ്വീപ്, ചൈനീസ് തായ്പേയ് എന്നിവയാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.