ടോക്കിയോ: ഒളിന്പിക് ടെസ്റ്റ് ഇവന്റ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. ചൈനയ്ക്കെതിരായ ഗോൾ രഹിത സമനിലയോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളിൽനിന്ന് ഇതോടെ ഇന്ത്യക്ക് അഞ്ച് പോയിന്റ് ആയി. പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ഫൈനലിൽ ജപ്പാൻ ആണ് ഇന്ത്യയുടെ എതിരാളികൾ.