ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരമായ ബ്രാഡ് ഹാഡിനെ സഹപരിശീലകനായി നിയമിച്ച് ഐപിഎൽ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിലേക്ക് നയിച്ച ട്രെവർ ബെയ്ലിസാണ് സണ്‍റൈസേഴ്സിന്റെ മുഖ്യപരിശീലകൻ. ടോം മൂഡിക്ക് പകരമാണ് ബെയ്ലിസ് എത്തിയത്. 2012 ൽ സിഡ്നി സിക്സേഴ്സ്, ചാന്പ്യൻസ് ലീഗ് കിരീടം ഉയർത്തുന്പോൾ ബെയ്ലിസായിരുന്നു അവരുടെ പരിശീലകൻ, ഹാഡിൻ നായകനും.
2011 ലെ ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഹാഡിൻ. ഓസ്ട്രേലിയയ്ക്കായി 66 ടെസ്റ്റും 126 ഏകദിനവും 34 ട്വന്റി-20 കളിച്ചിട്ടുണ്ട് ഓസീസിന്റെ ഈ മുൻ ഉപനായകൻ.
2011 ലെ ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഹാഡിൻ. ഓസ്ട്രേലിയയ്ക്കായി 66 ടെസ്റ്റും 126 ഏകദിനവും 34 ട്വന്റി-20 കളിച്ചിട്ടുണ്ട് ഓസീസിന്റെ ഈ മുൻ ഉപനായകൻ.