+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​ട്‌​ല​​യി​​ൽ കോ​​ഹ്‌​ലി ​സ്റ്റാ​​ൻ​​ഡ്

ന്യൂ​​ഡ​​ൽ​​ഹി: അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ 11 വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ഡ​​ൽ​​ഹി ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്
കോ​​ട്‌​ല​​യി​​ൽ കോ​​ഹ്‌​ലി ​സ്റ്റാ​​ൻ​​ഡ്
ന്യൂ​​ഡ​​ൽ​​ഹി: അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ 11 വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ഡ​​ൽ​​ഹി ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ദ​​രം. ഡ​​ൽ​​ഹി ജി​​ല്ലാ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള ഫി​​റോ​​സ് ഷാ ​​കോ​​ട്‌​ല സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഒ​​രു ഭാ​​ഗം ഇ​​നി കോ​​ഹ്‌​ലി സ്റ്റാ​​ൻ​​ഡ് എ​​ന്നാ​​കും അ​​റി​​യ​​പ്പെ​​ടു​​ക. ഡി​​ഡി​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ര​​ജ​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സെ​​പ്റ്റം​​ബ​​ർ 12 നാ​​കും ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​വു​​ക.

2008 ഓ​​ഗ​​സ്റ്റ് 18 ന് ​​ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലൂ​​ടെ​​യാ​​ണ് കോ​​ഹ്‌​ലി രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. 77 ടെ​​സ്റ്റും 239 ഏ​​ക​​ദി​​ന​​വും 70 ട്വ​​ന്‍റി-20​​യും ഡ​​ൽ​​ഹി താ​​രം ഇ​​തി​​നോ​​ട​​കം രാ​​ജ്യ​​ത്തി​​നാ​​യി ക​​ളി​​ച്ചു. ഒ​​രു പ​​തി​​റ്റാ​​ണ്ടി​​നു​​ള്ളി​​ൽ 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് വിൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ കോഹ്‌ലി നേടി.