അങ്കമാലി: ഭോപ്പാലിൽ 31 മുതൽ സെപ്റ്റംബർ നാലുവരെ നടക്കുന്ന 73-ാമത് ദേശീയ സീനിയർ നീന്തൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അങ്കമാലി വിശ്വജ്യോതി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഐറീസ് മനോജ് യോഗ്യത നേടി. കേരളത്തെ പ്രതിനിധീകരിച്ചാണ് ഐറീസ് മനോജ് പങ്കെടുക്കുന്നത്. അങ്കമാലി മുണ്ടാടൻ വീട്ടിൽ മനോജിന്റെയും റാണിയുടെയും മകളാണ്.