പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ ത്രിദിന സന്നാഹ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ചേതേശ്വർ പൂജരയും രോഹിത് ശർമയും തിളങ്ങി. പൂജാര 100 റണ്‍സ് എടുത്തപ്പോൾ രോഹിത് 68 റണ്‍സ് നേടി. ഓപ്പണർമാരായ കെ.എൽ. രാഹുൽ 36ഉം മായങ്ക് അഗർവാൾ 12ഉം റണ്‍സ് വീതമെടുത്തു. ഹനുമ വിഹാരി 37 റണ്‍സുമായി പുറത്താകാതെനിന്നു. ഋഷഭ് പന്ത് 33 റണ്‍സ് എടുത്ത് പുറത്തായി. അഞ്ചിന് 297 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇൻഡീസ് എ ടീമിന് 30 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു.