ബിൽബാവോ: സ്പാനിഷ് ലീഗ് ഫുട്ബോളിലെ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് 2019-20 സീസണിലെ ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി. അത്ലറ്റിക്ക് ബിൽബാവോയാണ് എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് വന്പൻമാരെ തോൽപ്പിച്ചത്.
89-ാം മിനിറ്റിൽ വലതുവിംഗിൽ നിന്ന് അൻഡർ കാപ്പ നീട്ടിനൽകിയ പന്ത് കിടിലൻ ബൈസിക്കിൾ കിക്കിലൂടെ വലയിലെത്തിച്ച അരിറ്റ്സ് അദുരിസാണ് ബിൽബാവോയുടെ വിജയശിൽപി. പകരക്കാരനായി കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിലായിരുന്നു അദുരിസിന്റെ ഗോൾ. 2008നു ശേഷം ആദ്യമായാണ് ബാഴ്സലോണ ലീഗിന്റെ ആദ്യ മത്സരത്തിൽ തോൽക്കുന്നത്.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പർ താരം ലയണൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ ബാഴ്സയ്ക്ക് 32-ാം മിനിറ്റിൽ ലൂയിസ് സുവാരസിനെയും നഷ്ടമായി. പരിക്കേറ്റ സുവാരസിനു കളം വിടേണ്ടിവന്നു. തുടയിലെ മസിലിനാണ് പരിക്കെന്നാണ് സൂചന. മെസിക്കു പിന്നാലെ സുവാരസിനും പരിക്കേറ്റതോടെ ബാഴ്സലോണ കടുത്ത സമ്മർദത്തിലാണ്. മുന്നേറ്റത്തിൽ ആൻത്വാൻ ഗ്രീസ്മാനു തിളങ്ങാനാകാതെ വന്നതും ബാഴ്സയുടെ തോൽവിക്കു കാരണമായി. അവസാന നിമിഷത്തെ ലോണ്‍ മൂവിലൂടെ ഫിലിപ്പെ കുടീഞ്ഞോ ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയതും കറ്റാലൻസിന്റെ കരുത്ത് ചോർത്തി.
2013നുശേഷം ലാ ലിഗയിൽ ബാഴ്സയെ ബിൽബാവോ കീഴടക്കുന്നത് ഇതാദ്യമാണ്.
2015 സ്പാനിഷ് സൂപ്പർ കപ്പിൽ ബിൽബാവോ 4-0ന് ബാഴ്സയെ കീഴടക്കിയപ്പോൾ അദുരിസ് ഹാട്രിക്ക് നേടിയിരുന്നു.