സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ ബ്രസീൽ താരം ഫിലിപ്പെ കുടീഞ്ഞോ ലോണ്‍ വ്യവസ്ഥയിൽ ജർമൻ സംഘമായ ബയേണ്‍ മ്യൂണിക്കിലേക്ക്. ഇതു സംബന്ധിച്ച സ്ഥിരീകരണം ഇരു ക്ലബ്ബുകളും നല്കി. ഇതേത്തുടർന്ന് ഈ സീസണ് ലാ ലിഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബാഴ്സ കുടീഞ്ഞോയെ കളത്തിലിറക്കിയില്ല. ഒരു വർഷത്തേക്കാണ് കരാർ.
947 കോടി രൂപയുടെ ട്രാൻസ്ഫറിൽ 2018 ജനുവരിയിലാണ് കുടീഞ്ഞോ ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിൽനിന്ന് ബാഴ്സലോണയിലെത്തിയത്. ന്യൂകാന്പിലെത്തിയെങ്കിലും സ്വന്തം ഇടംകണ്ടെത്താൻ കുടീഞ്ഞോയ്ക്കു സാധിക്കാത്തതാണ് വിനയായത്.
നെയ്മറിനെ തിരികെ കൊണ്ടുവരാൻ ബാഴ്സലോണ ശ്രമിച്ചപ്പോൾ കുടീഞ്ഞോയെയും കൈമാറാൻ തയാറായിരുന്നു.