ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2019-20 സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ആഴ്സണലിനു ജയം. സ്വന്തം തട്ടകമായ എമിറേറ്റ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ബേണ്ലിക്കെതിരേയായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
അലക്സാന്ദ്രേ ലാകസെറ്റെ (13-ാം മിനിറ്റ്), പിയെറെ എംറിക് ഒൗബമയാംഗ് (64-ാം മിനിറ്റ്) എന്നിവരാണ് ആഴ്സണലിന്റെ ഗോൾ നേടിയത്. ആഷ്ലി ബാർനസ് (43-ാം മിനിറ്റ്) ആണ് ബേണ്‍ലിയുടെ ഗോൾ നേട്ടക്കാരൻ. 2009-10 സീസണിനുശേഷം ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആഴ്സണൽ ജയിക്കുന്നത് ആദ്യമാണ്. ബേണ്‍ലിക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങളിൽ തുടർച്ചയായ 10-ാം ജയമാണ് ഗണ്ണേഴ്സ് സ്വന്തമാക്കിയത്.