കൊച്ചി: പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിന് താങ്ങാകാൻ ചാരിറ്റി മത്സരം നടത്താനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ്സിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ മത്സരം നടത്താനുള്ള ഗോകുലം മാനേജ്മെന്റിന്റെ നിർദേശത്തോട് ബ്ലാസ്റ്റേഴ്സ് അനുകൂലമായി പ്രതികരിക്കുകയായിരുന്നു.
പ്രീസീസണിനായി അടുത്തയാഴ്ച യുഎയിലേക്ക് പോകുന്ന ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയാലുടൻ മത്സരം നടത്തുമെന്ന് ഗോകുലം ഉടമ വി.സി. പ്രവീണ്‍ ദീപികയോട് പറഞ്ഞു. പ്രീസീസണിന്റെ തിരക്കുകളായതിനാൽ മത്സരം എപ്പോഴാണ് നടക്കുകയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. എന്നാൽ ഐലീഗ്, ഐഎസ്എൽ സീസണ് തുടങ്ങും മുന്‍പ് മത്സരങ്ങളുണ്ടാകും- പ്രവീണ്‍ വ്യക്തമാക്കി.
കൊച്ചിയിലും കോഴിക്കോട്ടുമായി രണ്ടു മത്സരങ്ങൾ നടത്താനാണ് അനൗദ്യോഗിക തീരുമാനം. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനം ഉണ്ടാകും. ഗേറ്റ് കളക്ഷൻ, സ്പോണ്‍സർഷിപ്പ്, ടിവി സംപ്രേഷണം എന്നിവയിലൂടെ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുകയാണ് ലക്ഷ്യം. നിലവിൽ കോൽക്കത്തയിൽ ഡ്യൂറന്റ് കപ്പിൽ കളിച്ചുവരികയാണ് ഗോകുലം.
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സീസണിനു മുന്നോടിയായി ഈ മാസം അവസാനം യുഎഇയിലേക്ക് പോകും. ഷാർജയിലാണ് ടീമിന്റെ പരിശീലന ക്യാന്പ്. ഗൾഫ് മേഖലയിലെ പ്രധാന ടീമുകൾക്കെതിരേ ആറോളം പരിശീലന മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കും. ഒക്ടോബർ പകുതിയോടെയാണ് ഐഎസ്എൽ സീസണ് ആരംഭിക്കുന്നത്.
എം.ജി. ലിജോ