ഒഹിയോ: സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്. സീഡ് ചെയ്യപ്പെടാത്ത റഷ്യയുടെ ആന്ദ്രേ റുബ്ലേവ് ആണ് 6-3, 6-4ന് ഫെഡററെ അട്ടിമറിച്ചത്. വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്പിനെ മാഡിസണ്‍ കീസ് പ്രീക്വാർട്ടറിൽ കീഴടക്കി. നവോമി ഒസാക്ക, നൊവാക് ജോക്കോവിച്ച് എന്നിവർ ക്വാർട്ടറിൽ കടന്നു.