കൊരട്ടി: സംസ്ഥാന ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കൊച്ചി കസ്റ്റംസും പാലക്കാട് പോലീസും ചാന്പ്യന്മാരായി. ഫൈനലിൽ കേരള പോലീസിനെ 21-20നു കീഴടക്കിയാണ് പുരുഷ വിഭാഗത്തിൽ കൊച്ചി കസ്റ്റംസ് ജേതാക്കളായത്. കെഎസ്ഇബി തിരുവനന്തപുരത്തെ 18-16നു കീഴടക്കിയാണ് പാലക്കാട് പോലീസ് വനിതാ വിഭാഗത്തിൽ കിരീടം നേടിയത്