കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധിയായ ഗോകുലം കേരള എഫ്സി മാർക്കസ് ജോസഫിന്റെ കരുത്തിൽ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ 3-0നാണ് ഗോകുലം തകർത്തത്. ആദ്യ മത്സരത്തിൽ ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയെ 4-0ന് പരാജയപ്പെടുത്തിയിരുന്നു. അന്ന് മാർക്കസ് ജോസഫ് ഹാട്രിക്ക് നേടിയിരുന്നു.
രണ്ടാം ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗോകുലം. ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ജയം അനായാസമാക്കിയത്. 43, 87 മിനിറ്റുകളിലായിരുന്നു ട്രനിഡാഡ് ആൻഡ് ടുബാഗോ താരമായ മാർക്കസ് ജോസഫിന്റെ ഗോളുകൾ. മലപ്പുറംകാരനായ ഷിബിൽ മുഹമ്മദ് (56-ാം മിനിറ്റ്) ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.