പാക്കിസ്ഥാന്റെ ഇതിഹാസ സ്പിന്നറായ സഖ്ലൈൻ മുഷ്താഖ് അണ്ടർ 19 ടീമിന്റെ പരിശീലകനാകാൻ ഒരുങ്ങുന്നു. പാക് അണ്ടർ 19 ടീമിന്റെ പരിശീലകനാകാൻ അപേക്ഷ സമർപ്പിച്ച സഖ്ലൈൻ തിങ്കളാഴ്ച മുഖാമുഖത്തിൽ പങ്കെടുക്കും. ഓസ്ട്രേലിയ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവയുടെ സ്പിൻ കണ്‍സൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ലോകകപ്പ് ആണ് സഖ്ലൈൻ മുന്നിൽ കാണുന്നത്. ഇസിബി ലെവൽ ത്രീ പരിശീലകനാണ് അദ്ദേഹം.
നാൽപ്പത്തിരണ്ടുകാരനായ പാക് മുൻ താരം 49 ടെസ്റ്റിൽനിന്ന് 208ഉം 169 ഏകദിനത്തിൽനിന്ന് 288ഉം വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ചുറിയും ഈ ഓഫ് ബ്രേക്ക് ബൗളർക്ക് അവകാശപ്പെടാനുണ്ട്.
നാൽപ്പത്തിരണ്ടുകാരനായ പാക് മുൻ താരം 49 ടെസ്റ്റിൽനിന്ന് 208ഉം 169 ഏകദിനത്തിൽനിന്ന് 288ഉം വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ചുറിയും ഈ ഓഫ് ബ്രേക്ക് ബൗളർക്ക് അവകാശപ്പെടാനുണ്ട്.