കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് ഗോവയിലെ കർട്ടോറിം സ്വദേശിയായ ജെസൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. 29 കാരനായ ജെസൽ ഡെംപോ സ്പോർട്ടിംഗ് ക്ലബ്ബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തുന്നത്. 2018-19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസെൽ.
ടൂർണമെന്റിൽ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ജെസൽ മുന്പ് സാൽഗോക്കർ, എഫ്സി പൂനെ, ഡെംപോ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ഒപ്പം സന്തോഷ് ട്രോഫി പോലുള്ള ടൂർണമെന്റുകളിലെ അനുഭവവും ഐഎസ്എലിൽ ആദ്യമായി കളിക്കുന്ന ജെസലിനു കരുത്തേകും. ഇന്ത്യൻ സൂപ്പർലീഗിലെ തന്റെ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെസൽ കാർനെറോ അഭിപ്രായപ്പെട്ടു.