കൊച്ചി: അരുണാചല്‍പ്രദേശില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സീനിയര്‍ ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന് ട്രയല്‍സ് 17-ന് രാവിലെ എട്ടിന് തിരുവല്ല മാര്‍ത്തോമ കോളജ് ഗ്രൗണ്ടില്‍ നടക്കും. 2002 ഡിസംബര്‍ 31 നു മുന്‍പ് ജനിച്ച പെണ്‍കുട്ടികള്‍ക്ക് മാത്രമേ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള കളിക്കാര്‍ വയസു തെളിയിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡ് കോപ്പിയും ഫോട്ടോയും സഹിതം അന്നേദിവസം രാവിലെ എട്ടിന് തിരുവല്ല മാര്‍ത്തോമ കോളജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു.