ബുവാനോസ് ആരീസ്: 1986 ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റൈൻ ടീമിലെ അംഗമായ ഹൊസെ ലൂയിസ് ബ്രൗണ്‍ അന്തരിച്ചു. വെസ്റ്റ് ജർമനിക്കെതിരായ ഫൈനലിൽ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് ബ്രൗണ്‍ ആയിരുന്നു. സെൻട്രൽ ഡിഫൻസ് താരമായ ബ്രൗണ്‍ ടാറ്റ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.