ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 125 പന്തിൽ 120 റണ്‍സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രണ്ട് റിക്കാർഡുകളാണ് കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരേ ഏകദിനത്തിൽ 2,000 റണ്‍സ് കടക്കുന്ന ആദ്യ താരമെന്നതും ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമനെന്നതും. പാക്കിസ്ഥാൻ മുൻ താരം ജാവേദ് മിയാൻദാദ് 26 വർഷം മുന്‍പ് കുറിച്ച 1930 റണ്‍സ് ആയിരുന്നു ഇതുവരെ വിൻഡീസിനെതിരേ ഒരു താരത്തിന്റെ ഏറ്റവും കൂടുതലുള്ള സന്പാദ്യം. രണ്ടാം ഏകദിനത്തിൽ 88 റണ്‍സിൽ എത്തിയപ്പോൾ കോഹ്ലി വിൻഡീസിനെതിരേ രണ്ടായിരം റണ്‍സ് പിന്നിട്ടു.
കോഹ്ലിയുടെ ഇന്നിംഗ്സ് 77ൽ എത്തിയപ്പോൾ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമൻ എന്ന റിക്കാർഡിലും എത്തി. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് കോഹ്ലി പിന്തള്ളിയത്. 11,363 റണ്‍സ് ആണ് ഗാംഗുലി 311 ഏകദിനത്തിൽനിന്നായി നേടിയത്. ഏഷ്യ ഇലവനായി നേടിയതുൾപ്പെടെയാണിത്. വിൻഡീസിനെതിരേ 120 റണ്‍സ് നേടിയതോടെ കോഹ്ലിയുടെ ഏകദിന സന്പാദ്യം 11,406 ആയി. ഇന്ത്യൻ താരങ്ങളിൽ ഇനി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്. സച്ചിന്റെ ഏകദിന റണ്‍സ് സന്പാദ്യം 18,426 ആണ്. 463 മത്സരങ്ങളിലെ 452 ഇന്നിംഗ്സിൽനിന്ന് 44.83 ശരാശരിയിലാണ് സച്ചിൻ ഇത്രയും റണ്‍സ് നേടിയത്.
ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിനുമായുള്ള കോഹ്ലിയുടെ റണ്‍സ് വ്യത്യാസം 7020 മാത്രമാണ്. സച്ചിനേക്കാൾ 225 മത്സരങ്ങൾ കുറവാണ് കോഹ്ലി കളിച്ചതെന്നതും ശ്രദ്ധേയം.
ഗാംഗുലിയെ പിന്തള്ളിയതോടെ ലോകത്തിൽ എട്ടാം സ്ഥാനത്തേക്കും ഇന്ത്യൻ ക്യാപ്റ്റൻ എത്തി. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് സച്ചിനു പിന്നിൽ ലോകത്തിൽ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ശ്രീലങ്കയുടെ സനത് ജയസൂര്യ, മഹേല ജയവർധനെ, പാക്കിസ്ഥാന്റെ ഇൻസമാം ഉൾ ഹഖ്, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളത്.
ഏകദിന സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിനെ പിന്തള്ളാനുള്ള കുതിപ്പിലാണ് കോഹ്ലി. 42-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിനേക്കാൾ (49 സെഞ്ചുറി) ഏഴ് എണ്ണത്തിനു മാത്രം പിന്നിലാണ്.
ഏകദിനത്തിലെ റണ്‍ വേട്ടക്കാർ
താരം, റണ്‍സ്, മത്സരം
സച്ചിൻ തെണ്ടുൽക്കർ 18426 463
കുമാർ സംഗക്കാര 14234 404
റിക്കി പോണ്ടിംഗ് 13704 375
സനത് ജയസൂര്യ 13430 445
മഹേല ജയവർധനെ 12650 448
ഇൻസമാം ഉൾ ഹഖ് 11739 378
ജാക് കാലിസ് 11579 328
വിരാട് കോഹ്ലി 11406 238
സൗരവ് ഗാംഗുലി 11363 311
രാഹുൽ ദ്രാവിഡ് 10889 344