ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ അജിങ്ക്യ രഹാനെ ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസിലേക്ക് രഹാനെ ചേക്കേറുമെന്നാണ് സൂചന. താരത്തെ ഡൽഹയിലെത്തിക്കാൻ ക്ലബ്ബും ശ്രമം നടത്തുന്നുണ്ട്. വാർത്ത സ്ഥിരീകരിച്ച ഡൽഹി പ്രതിനിധികൾ, ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ പേര് അടക്കം മാറി വലിയ ഉടച്ചുവാർക്കൽ നടത്തിയ ഡൽഹി ടീം പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിൽനിന്ന് ശിഖർ ധവാനെ കഴിഞ്ഞ സീസണിൽ ഡൽഹി സ്വന്തം തട്ടകത്തിൽ എത്തിച്ചു.
ആദ്യ രണ്ട് ഐപിഎൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച രഹാനെ മൂന്നാം സീസണിൽ പങ്കെടുത്തില്ല. തുടർന്ന് 2011ൽ രാജസ്ഥാനിലെത്തിയ രഹാനെ, രാജസ്ഥാന് വിലക്കു നേരിട്ടപ്പോൾ പൂനെ ടീമിലും കളിച്ചു.