മുംബൈ: ശ്രേയസ് അയ്യർ നാലാം നന്പറിൽ ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങുമെന്നും അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തണമെന്നുമുള്ള അഭിപ്രായവുമായി സുനിൽ ഗാവസ്കർ രംഗത്ത്. ഋഷഭ് പന്ത് അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
പന്ത് എം.എസ്. ധോണിയെപോലെയാണ്. ഫിനിഷിംഗ് റോളിനുതകുന്ന തരത്തിലാണ് പന്തിന്റെ ബാറ്റിംഗ്. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ 40-45 ഓവർവരെ ബാറ്റ് ചെയ്യുന്ന അവസരത്തിൽ പന്തിനെ നാലാം നന്പറിൽ പരീക്ഷിക്കാം. അതേസമയം, നാലാം നന്പർ ബാറ്റ്സ്മാൻ 30-35 ഓവർ ബാറ്റ് ചേയ്യേണ്ട സാഹചര്യമാണുള്ളതെങ്കിൽ ശ്രേയസ് അയ്യറിനെ നാലാം നന്പറിൽ ഇറക്കണം- സുനിൽ ഗാവസ്കർ പറഞ്ഞു.