പോർട്ട് ഓഫ് സ്പെയിൻ: യൂണിവേഴ്സൽ ബോസ് എന്നാണ് വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ സ്വയം വാഴ്ത്തുന്നത്. അതിനെ സാധൂകരിക്കുന്ന നേട്ടം ഗെയ്ൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനായി ഏകദിനത്തിൽ ഏറ്റവും അധികം റണ്‍സും ഏറ്റവും അധികം മത്സരവും ഇനി ഗെയ്ലിന്റെ പേരിലാണ്.
299 ഏകദിനങ്ങളിൽനിന്ന് 10405 റണ്‍സ് നേടിയ ലാറ ആയിരുന്നു വിൻഡീസിനായി ഏറ്റവും അധികം മത്സരം കളിച്ചതും റണ്‍സ് നേടിയതും. ഇന്ത്യക്കെതിരേ ഇറങ്ങിയതോടെ ഗെയ്ൽ കരീബിയൻ സംഘത്തിനായി 300 മത്സരം കളിക്കുന്ന ആദ്യ താരമായി. മത്സരത്തിൽ 11 റണ്‍സ് നേടിയ ഗെയ്ൽ 10,408ൽ എത്തുകയും ചെയ്തു.