പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2019-20 സീസണിലെ ആദ്യ മത്സരത്തിൽ പാരി സാൻ ഷെർമയ്നു ജയത്തുടക്കം. നിമെസിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് പിഎസ്ജി കീഴടക്കി. നെയ്മർ ഇറങ്ങാതിരുന്ന മത്സരത്തിൽ എഡിസണ് കവാനി (24-പെനൽറ്റി), കൈലിയൻ എംബാപ്പെ (56-ാം മിനിറ്റ്), എയ്ഞ്ചൽ ഡി മരിയ (69-ാം മിനിറ്റ്) എന്നിവർ ഗോൾ നേടി.