തൃശൂർ: ഇന്ത്യൻ ചെസ് ചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിച്ച ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെ കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ ഡബിൾ ഹോഴ്സ് ആദരിച്ചു. തൃശൂർകാരനായ നിഹാൽ ആണ് ചെസ് റേറ്റിംഗ് 2600 നു മുകളിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ.
ക്ലാസിക്കൽ ചെസിൽ, 2610 റേറ്റിംഗ് നേടിയതിലൂടെ നിഹാൽ 201-ാം റാങ്കിൽ എത്തിയിരിക്കുകയാണ്. 2017 ലെ വേൾഡ് യൂത്ത് ഒളിന്പ്യാഡ് ഗോൾഡ് മെഡലിസ്റ്റ് ആയിരുന്ന നിഹാൽ, ടീംഇനത്തിൽ വെള്ളിമെഡലും നേടിയിരുന്നു. 2014ൽ വേൾഡ് അണ്ടർ 10 ചെസ് ചാമ്പ്യനും 2015ൽ വേൾഡ് അണ്ടർ 12 വെള്ളിമെഡൽ ജേതാവുമായി. 2016ലെ ശിശുദിനത്തിൽ നാഷണൽ അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്മെന്റ് പുരസ്കാര ജേതാക്കളിൽ ഒരാളായിരുന്നു.
മഞ്ഞിലാസ് ഡബിൾ ഹോഴ്സിന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ സജീവ് മഞ്ഞില നിഹാലിന് ആദരവ് നൽകുന്നതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപയുടെ വൗച്ചർ നൽകി.