തിരുവനന്തപുരം: കനത്ത മഴയിലും പോരാട്ടംവീര്യം കൈവിടാതെ കേരളത്തിന്റെ കൗമാരവും യുവത്വവും ട്രാക്കിലും ഫീൽഡിലും നിറഞ്ഞാടിയ ഇന്റർ ക്ലബ് അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസിന്റെ കുതിപ്പ്. തിരുവനന്തപുരം സായിയുടെ ആധിപത്യം തകർത്താണ് മാർ അത്തനേഷ്യസ് ആദ്യദിനത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ആദ്യദിനത്തിൽ മൂന്നു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 66 പോയിന്റുമായാണ് കോതമംഗലം എം.എ ക്ലബ് കുതിക്കുന്നത്. ആറ് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ 60 പോയിന്റോടെ തിരുവനന്തപുരം സായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള മലബാർ സ്പോർട്സ് അക്കാഡമി രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 49 പോയിന്റ് നേടി.
18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമർ ത്രോയിൽ 51.25 മീറ്റർ ദൂരം കീഴടക്കിയ ബ്ലെസി ദേവസ്യ (എം.എ സ്പോർട്സ് അക്കാഡമി, കോതമംഗലം), പെണ്‍കുട്ടികളുടെ ഹൈജംപിൽ 1.73 മീറ്റർ ഉയരം താണ്ടിയ എം. ജിഷ്ണ (പാലക്കാട്, കുമരംപുത്തൂർ, കല്ലടി ജി.എച്ച്.എസ്), പോൾവോൾട്ടിൽ 4.51 മീറ്റർ ഉയരം കീഴടക്കിയ എ.കെ. സിദ്ധാർഥ് (എം.എ സ്പോർട്സ് അക്കാഡമി, കോതമംഗലം) എന്നിവർ പുതിയ റിക്കാർഡ് കുറിച്ചു. എം.എ സ്പോർട്സ് അക്കാഡമിയിലെ ഗായത്രി ശിവകുമാറും പെണ്‍കുട്ടികളുടെ ഹൈജംപിൽ റിക്കാർഡ് മറികടന്ന പ്രകടനം കാഴ്ചവച്ചു.
തോമസ് വർഗീസ്