ലണ്ടൻ: ജയിംസ് ആൻഡേഴ്സണു പിന്നാലെ ഓലി സ്റ്റോണും പരിക്കിനെത്തുടർന്ന് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ആഷസ് പോരാട്ടത്തിനു കനത്ത പ്രഹരം. അടുത്ത ആഴ്ച ലോഡ്സിൽ ആരംഭിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോണ്‍ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബായ വാർവിക്സ്ഷേർ അറിയിച്ചു.