മാഡ്രിഡ്: റയൽ മഡ്രിഡിൽ പരിശീലകൻ സിനദിൻ സിദ്ദാനും സൂപ്പർ താരം ഗാരത് ബെയ്ലും തമ്മിലുള്ള പ്രശ്നം തുടരുന്നു. ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സൽസ്ബർഗിനെതിരായ സൗഹൃദ മത്സരത്തിനുള്ള ടീമിൽ നിന്ന് വെയ്ൽസ് താരത്തെ സിദ്ദാൻ ഒഴിവാക്കി. സീസണ് ആരംഭത്തിനു മുന്നോടിയായി റയൽ മാഡ്രിഡ് ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബെയ്ലിന് ഇറങ്ങാൻ സാധിച്ചത്.