കൊച്ചി: മുംബൈ സ്വദേശിയായ മിഡ്ഫീൽഡർ ഡാരൻ കാൽഡെയ്റ കേരള ബ്ലാസ്റ്റേഴ്സിൽ. ഐ-ലീഗ് ഫ്രാഞ്ചൈസിയായ മോഹൻ ബഗാനിൽ നിന്നെത്തിയ 31 കാരനായ ഡാരൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും. 183 സെന്റിമീറ്റർ ഉയരമുള്ള യ ഡാരൻ മഹീന്ദ്ര യുണൈറ്റഡിലാണ് കരിയർ ആരംഭിച്ചത്. അവിടെനിന്ന് സ്പാനിഷ് ലാ ലിഗാ വലെൻസിയയ്ക്കൊപ്പം അണ്ടർ 18 കളിക്കാർക്കായുള്ള ഒരു വർഷത്തെ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട്.
2013 ൽ ആദ്യ ഐ ലീഗ് വിജയിച്ച ബ്ലൂസിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്ന മുൻ ബംഗളൂരു എഫ്സി കളിക്കാരനായ ഡാരൻ, കോൽക്കത്ത ജയന്റ്സിൽ ചേരുന്നതിന് മുന്പ് എയർ ഇന്ത്യ എഫ്സി, മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.