കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 16-ാമത് എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. 12-ാം തീയതിവരെ നടക്കുന്ന ടൂർണമെന്റിൽ ഇരുപത് ടീമുകൾ പങ്കെടുക്കും. ജൂണിയർ-സബ് ജൂണിയർ വിഭാഗത്തിലും മത്സരങ്ങൾ ഉണ്ട്. 12-ാം തീയതി രാവിലെ ഒന്പത് മണിക്കാണ് ഫൈനൽ.