മുംബൈ: ആഷസിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തി ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും രംഗത്ത്. സ്മിത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മുന്നിലാണെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞിരുന്നു. വിഷമഘട്ടങ്ങളിൽ ഏറ്റവും വിശ്വസിക്കാവുന്നതും പ്രശ്നം ഇല്ലാതാക്കാൻ കഴിവുള്ളതുമായ താരമാണ് സ്മിത്തെന്നും ലാംഗർ അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയാണ് സച്ചിൻ സ്മിത്തിനെ അഭിനന്ദിച്ചത്.ആഷസിൽ വൻ വിജയം നേടിയ ഓസീസ് ടീമിനെയും സച്ചിൻ അഭിനന്ദിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സ്മിത്ത് ഉജ്വലമാക്കിയെന്നും നഥാൻ ലിയോണിന്റെ ബൗളിംഗ് ഗംഭീരമാണെന്നും സച്ചിൻ ട്വിറ്റിൽ കുറിച്ചു. പന്തു ചുരണ്ടലിൽ ഒരു വർഷം വിലക്ക് നേരിട്ടശേഷമാണ് സ്മിത്ത് മടങ്ങിയെത്തിയത്.