മുംബൈ: ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ. വിസി ട്രോഫിക്കുവേണ്ടിയുള്ള 15 അംഗ മുംബൈ ടീമിലാണ് ഇടംകൈ പേസറായ അർജുൻ ഇടംപിടിച്ചത്. ആന്ധ്രപ്രദേശിനെതിരേ 22-ാം തീയതിയാണ് മത്സരം.
മുംബൈ ട്വന്റി-20 ലീഗിൽ പത്തൊന്പതുകാരനായ അർജുനെ അഞ്ച് ലക്ഷം രൂപയ്ക്ക് ലേലംകൊണ്ടിരുന്നു. ഏകദിന ലോകകപ്പിനിടെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്കുവേണ്ടി അർജുൻ നെറ്റ് ബൗളറായിരുന്നു. ഇന്ത്യക്കുവേണ്ടിയും നെറ്റ് ബൗൾ ചെയ്തിട്ടുണ്ട്.