ശ്രീനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി ടെറിറ്റോറിയൽ ആർമിയിലെ തന്റെ സഹഅംഗങ്ങൾക്കായി ഗാനമാലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കഷ്മീരിൽ സേവനമനുഷ്ഠിക്കുന്ന ധോണി പാട്ടു പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.
പട്ടാളക്കാർക്കൊപ്പം വോളിബോൾ കളിക്കുന്നതിന്റെയും ഷൂ പോളിഷ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോകൾക്കു പിന്നാലെയാണ് ഇപ്പോൾ പാട്ടുപാടുന്ന ധോണിയെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സൈനികരോട് വേദിയിലിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നു ധോണിയുടെ പാട്ട്. ‘കഭീ കഭീ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘മെയിൻ പൽ ദോ പൽ കാ ഷായർ ഹുൻ’ എന്ന ക്ലാസിക് ഗാനമാണ് ധോണി പാടിയത്. ധോണിയുടെ പാട്ട് കേട്ട പട്ടാളക്കാർ കയ്യടിക്കുന്നതും വീഡിയോയിലുണ്ട്. സൗത്ത് കഷ്മീരിൽ പട്രോളിംഗ്, ഗാർഡിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് രണ്ട് ആഴ്ചത്തെ സൈനിക സേവനത്തിൽ ധോണി നിറവേറ്റുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽനിന്ന് വിട്ടുനിന്നാണ് ധോണി സൈനിക സേവനത്തിനായി എത്തിയത്.