കോൽക്കത്ത: ഡ്യൂറാൻഡ് കപ്പ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിന് രണ്ടാം ജയം. ഗ്രൂപ്പ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പുർ എഫിസിയെ കോൽക്കത്തൻ സംഘം മറുപടിയില്ലാത്ത ആറ് ഗോളിനു തകർത്തെറിഞ്ഞു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആർമി റെഡിനെ 2-0ന് ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചിരുന്നു.
ഈസ്റ്റ് ബംഗാളിനായി ജേമി സാന്റോസ് കൊളാഡോ (അഞ്ച് -പെനൽറ്റി, ഏഴ് മിനിറ്റുകൾ), ബിദ്യാസാഗർ സിംഗ് (75, 80 മിനിറ്റുകൾ) എന്നിവർ ഇരട്ട ഗോൾ നേടി. പിന്റു മഹതൊ (31-ാം മിനിറ്റ്), ബയോതാങ് ഹോകിപ് (90+2ാം മിനിറ്റ്) എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി.