ഏകദിനം, ട്വന്റി-20 ക്രിക്കറ്റിലേതുപോലെ ടെസ്റ്റിലും ഇനി ലോക ചാന്പ്യന്മാരുണ്ടാകാൻ പോകുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ രണ്ടു വർഷം നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്ക് ശേഷമാകും ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ലോകചാന്പ്യനെ നിർണയിക്കുക.
ടെസ്റ്റിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് തുടങ്ങാൻ ഐസിസി തീരുമാനിച്ചത്. ഈ രണ്ട് വർഷക്കാലയളവിൽ ഓരോ ടീമും ആറ് വീതം പരന്പരകൾ കളിക്കും. മൂന്ന് പരന്പരകൾ സ്വന്തം നാട്ടിലും, മൂന്ന് എണ്ണം വിദേശത്തുമാണ് കളിക്കേണ്ടത്. ഇതിൽനിന്ന് പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ 2021 ജൂണ്‍ ഏഴാം തീയതി ലോർഡ്സിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. ഈ ഫൈനൽ മത്സരം സമനിലയിലായാൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ ടീം വിജയികളാവും.
പരന്പരകളിൽ എത്ര മത്സരങ്ങൾ വേണമെന്ന് അതാത് ക്രിക്കറ്റ് ബോർഡുകളാണ് തീരുമാനിക്കുന്നത്. വിൻഡീസിനെതിരേയാണ് ഇന്ത്യയുടെ ലോക ചാന്പ്യൻഷിപ്പ് പോരാട്ടം തുടങ്ങുന്നത്. തുടർന്ന് ദക്ഷിണാഫ്രിക്ക് (ഹോം), ബംഗ്ലാദേശ് (ഹോം), ന്യൂസിലൻഡ് (എവേ), ഓസ്ട്രേലിയ (എവേ), ഇംഗ്ലണ്ട് (ഹോം) എന്നിവയ്ക്കെതിരേയും ഇന്ത്യ കളിക്കും.
ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ക്രമം
ഒരോ മത്സരത്തിനും നല്കുന്ന പോയിന്റുകൾ
02 മത്സര പന്പര: ജയം 60, ടൈ 30, ഡ്രോ 20
03 മത്സര പരന്പര: ജയം 40, ടൈ 20, ഡ്രോ 13
04 മത്സര പരന്പര: ജയം 30, ടൈ 15, ഡ്രോ 10
05 മത്സര പരന്പര: ജയം 24, ടൈ 12, ഡ്രോ 08