കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീം അംഗമായ സുഖം യൊഹേബ മറ്റായി അണ്ടർ 15 ദേശീയ ടീം ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോവയിൽ നടക്കുന്ന ട്രയൽസ് ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയാൽ താരത്തിന് ഇന്ത്യൻ ടീമിലെത്താം. ഹീറോ ജൂണിയർ ലീഗിലെയും, സുബ്രതോ കപ്പിലെയും മികച്ച പ്രകടനമാണ് സുഖം യൊഹേബ മറ്റായിക്ക് ദേശീയ ടീമിലേക്ക് വഴി തുറക്കാൻ സഹായിച്ചത്. മണിപ്പുർ സ്വദേശിയായ മറ്റായി ഈ പ്രായവിഭാഗത്തിൽ ഉയരമുള്ള താരങ്ങളിലൊരാളാണ്. 2018 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിൽ മിഡ് ഫീൽഡറാണ്.