ആലപ്പുഴ: ഐപിഎഫ് വേൾഡ് യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ മലയാളിതാരമായ അനീറ്റ ജോസഫ് ക്ലീറ്റസിന്റെ ചരിത്ര നേട്ടം.
കേരള സർവകലാശാലയുടെ താരമായ അനീറ്റ 47 കിലോഗ്രാം വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കി. എസ്റ്റോണിയയിലെ തർതുവിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ 335 കിലോഗ്രാം ഉയർത്തി അനീറ്റ സ്വർണത്തിൽ മുത്തമിട്ടു. സ്ക്വാട്ട് 127.5 കിലോഗ്രാം, ബെഞ്ച്പ്രസ് 62.5 കിലോഗ്രാം ഡെഡ്ലിഫ്റ്റ് 145 കിലോഗ്രാം എന്നിങ്ങനെ 335 കിലോഗ്രാം ഉയർത്തിയാണ് ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥിനിയായ അനീറ്റ ചരിത്രനേട്ടം കരസ്ഥമാക്കിയത്.
കാലിക്കട്ട് സർവകലാശാലയുടെ താരമായ മിലു ഇമ്മാനുവൽ 52 കിലോഗ്രാം വിഭാഗത്തിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അർജുന അവാർഡ് ജേതാവായ പി.ജെ. ജോസഫ് ആണ് ഇന്ത്യൻ ടീമിന്റെ മാനേജരും പരിശീലകനും. 27നാണ് ചാന്പ്യൻഷിപ്പ് അവസാനിക്കുന്നത്.