ടോക്കിയോ: ക്ലബ് സൗഹൃദ ഫുട്ബോളിൽ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയെ ഇംഗ്ലീഷ് കരുത്തരായ ചെൽസി കീഴടക്കി. റ്റാമി ഏബ്രഹാം (34-ാം മിനിറ്റ്), റോസ് ബാർക്ലി (81-ാം മിനിറ്റ്) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ഇവാൻ റാക്കിറ്റിക്കിന്റെ (90+1-ാം മിനിറ്റ്) വകയായിരുന്നു ബാഴ്സയുടെ ആശ്വാസ ഗോൾ.