ദോഹ: സ്പെയിനിന്റെ ലോകകപ്പ് ജേതാവായ ഫുട്ബോൾ താരം ചാവി ഹെർണാണ്ടസ് പരിശീലകനായി അരങ്ങേറി. അരങ്ങേറിയ മത്സരത്തിൽ സ്പാനിഷ് ഇതിഹാസം സമനിലകൊണ്ട് തൃപ്തിപ്പെട്ടു.
പ്രീ സീസണ് മത്സരത്തിൽ ചാവിയുടെ ഖത്തർ ക്ലബ്ബായ അൽ സാദ് സ്പാനിഷ് ക്ലബ്ബായ പാൽമോസുമായി 1-1 സമനിലയിൽ പിരിഞ്ഞു. പിന്നിൽനിന്നശേഷമായിരുന്നു അൽ സാദിന്റെ സമനില. അൽ സാദിന്റെ കളിക്കാരനും ക്യാപ്റ്റനുമായിരുന്ന ചാവി കളിക്കളത്തിൽ നിന്ന് വിരമിച്ചതിനു പിന്നാലെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.