ചെന്നൈ: ക്രിക്കറ്റ് ലോകം കണ്ട എക്കലത്തെയും മികച്ച സ്പിൻ ബൗളർമാരിലൊരാളായ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ വിജയ് സേതുപതി നായകനാകുമെന്നാണ് സൂചന. ഈ വർഷം ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും, ഇന്ത്യ, ശ്രീലങ്ക, ഇംന്തണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുകയെന്നുമാണ് റിപ്പോർട്ടുകൾ. ഒൗദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഏക ബൗളറാണ് മുത്തയ്യ മുരളീധരൻ. ഇന്ത്യൻ മുൻ താരം പ്രഗ്യാൻ ഓജയുടെ വിക്കറ്റ് വീഴ്ത്തിയാണ് 800 എന്ന മാജിക്ക് നന്പറിൽ ലങ്കൻ ഇതിഹാസം എത്തിയത്. 800 എന്നാണ് സിനിമയ്ക്കും പേരിട്ടിരിക്കുന്നതെന്നാണ് സൂചന. ഏകദിനത്തിൽ 534 വിക്കറ്റുകൾ ലങ്കൻ താരം നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് എന്ന റിക്കാർഡ് ഇദ്ദേഹത്തിനു സ്വന്തമാണ്.
1972 ൽ ശ്രീലങ്കയിലെ കാൻഡിയിൽ തമിഴ് കുടുംബത്തിലാണ് മുത്തയ്യ മുരളീധരന്റെ ജനനം. ചെന്നൈ സ്വദേശിനിയായ മതിമലർ രാമമൂർത്തിയാണ് മുരളീധരന്റെ ഭാര്യ.