ജയ്പുർ: രാജസ്ഥാൻ ക്രിക്കറ്റിന് ഇതു രാജയോഗം. ചരിത്രത്തിലാദ്യമായി മൂന്ന് രാജസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഒന്നിച്ച് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. അതിൽ രണ്ട് പേർ ഒരു കുടുംബത്തിൽനിന്നുള്ളവരും. കസിൻസ് ആയ ദീപക് ചാഹറും രാഹുൽ ചാഹറുമാണ് ഒരു കുടുംബത്തിൽനിന്നുള്ളവർ. ഇവർക്കൊപ്പം ഖലീൽ അഹമ്മദും ചേരുന്നതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള 15 അംഗ ടീമിലുള്ളത് മൂന്ന് രാജസ്ഥാൻകാർ.
രാജസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമേൽ ബിസിസിഐ ചുമത്തിയ സസ്പെൻഷൻ നിലനിൽക്കേയാണിതെന്നതും ശ്രദ്ധേയം.
ഇടം കൈയ്യൻ പേസറാണ് ഖലീൽ അഹമ്മദ്. ദീപക് ചാഹർ വലം കൈയ്യൻ പേസറും രാഹുൽ ചാഹർ വലം കൈയ്യൻ സ്പിന്നറുമാണ്. ഇന്ത്യ എ ടീമിനൊപ്പം കാഴ്ചവച്ച മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീമിലെത്താൻ ഈ താരങ്ങൾക്ക് തുണയായത്. ഐപിഎലിലും മികച്ച പ്രകടനമായിരുന്നു ഇവരുടേത്. മുംബൈ ഇന്ത്യൻസ് താരമായ രാഹുൽ ചാഹർ ഇതാദ്യമായാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്. ഖലീലും ദീപക്കും കഴിഞ്ഞ വർഷം തന്നെ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു.