കൊച്ചി: 39-ാമത് സംസ്ഥാന സബ് ജൂണിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പ് കിരീടം കോഴിക്കോടിന്. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ തിരുവനന്തപുരത്തെ പെനൽറ്റി ഷൂട്ടൗട്ടിൽ (6-5) തോൽപ്പിച്ചാണ് കോഴിക്കോട് കിരീടമുയർത്തിയത്. കളിയുടെ ഒന്പതാം മിനിറ്റിൽ എബിൻ ദാസിലൂടെ തിരുവനന്തപുരമാണ് ലീഡ് നേടിയത്.
എന്നാൽ അവസാന മിനിറ്റിൽ റഹാഫ് അൽ അബീസിലൂടെ ഗോൾ മടക്കി കോഴിക്കോട് മത്സരം സമനിലയിലാക്കി. റഹാഫിനു പുറമെ രെഹാൻ രാജീവ്, പി. ദേവാംഗ്, പി.പി. അൻസാഫ്, കെ. സന്ദീപ് എന്നിവർ പെനൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടതോടെ ചാന്പ്യൻഷിപ്പ് കോഴിക്കോട് നേടി. ലൂസേഴ്സ് ഫൈനലിൽ എറണാകുളത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് കാസർഗോഡ് മൂന്നാം സ്ഥാനക്കാരായി.