സിംഗപ്പുർ: ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിഷ്പ്രഭമാക്കി ഹാരി കെയ്നിന്റെ ഗോൾ. ഇഞ്ചുറി ടൈമിൽ ഹാഫ് വേ ലൈനിൽ നിന്ന് തൊടുത്ത ലോംഗ്റേഞ്ചിലൂടെയായിരുന്നു കെയ്നിന്റെ ഗോൾ. റൊണാൾഡോയുടെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെ 2-3നു കീഴടക്കാൻ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന് അതുമതിയായിരുന്നു. ഗോൾസാലോ ഹിഗ്വിൻ (56-ാം മിനിറ്റ്), റൊണാൾഡോ (60-ാം മിനിറ്റ്) എന്നിവരാണ് യുവെയുടെ ഗോൾ നേട്ടക്കാർ. എറിക് ലമേല (30-ാം മിനിറ്റ്), ലൂക്കാസ് മൗറ (65-ാം മിനിറ്റ്) എന്നിവരിലൂടെ ടോട്ടനം സമനില പാലിച്ച് നിൽക്കുന്പോഴാണ് കെയ്നിന്റെ ഗോളെത്തിയത്.
ബയേണ്‍ മ്യൂണിക്കുമായുള്ള മത്സരത്തിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് 3-1നു പരാജയപ്പെട്ടു. ഏഡൻ ഹസാർഡ് റയലിനായി അരങ്ങേറിയ മത്സരമായിരുന്നു. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണൽ 3-0ന് ഇറ്റാലിയൻ സംഘമായ ഫിയോറെന്റീനയെ കീഴടക്കി.