കൂത്തുപറമ്പ്: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കൂത്തുപറമ്പ് സ്വദേശി ഷിനു ചൊവ്വയ്ക്ക് വെള്ളി മെഡൽ. ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഏക മലയാളിയാണ് ഇദ്ദേഹം. മെൻ ഫിസിക്ക് വിഭാഗത്തിലാണ് കൂത്തുപറമ്പിനടുത്ത് മൂന്നാംപീടിക കണ്ടേരിയിലെ ഷിനു വെള്ളി മെഡൽ നേടിയത്. ഇതു മൂന്നാം തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.