+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നി​ല്ലെ​ന്ന് ധോ​ണി

മും​ബൈ: വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഉ​ണ്ടാ​വി​ല്ല. ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​രു
വി​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നി​ല്ലെ​ന്ന് ധോ​ണി
മും​ബൈ: വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഉ​ണ്ടാ​വി​ല്ല. ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​രു​തെ​ന്നും ധോ​ണി ബി​സി​സി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബി​സി​സി​ഐ​യി​ലെ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു. ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍മി​യി​ല്‍ പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ലെ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​ണ് ധോ​ണി.

‘മൂ​ന്നു കാ​ര്യ​ങ്ങ​ള്‍ക്ക് വ്യ​ക്ത​ത ന​ല്‍കാ​നാ​ണ് ഞ​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ എം.​എ​സ്. ധോ​ണി ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹം സൈ​നി​ക സേ​വ​ന​ത്തി​നാ​യി ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണ്. അ​ത് നേ​ര​ത്തെത​ന്നെ തീ​രു​മാ​നി​ച്ച കാ​ര്യ​മാ​ണ്. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യേ​യും സെ​ല​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​സ്.​കെ. പ്ര​സാ​ദി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.’’ ബി​സി​സി​ഐ​യി​ലെ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്നാ​ണ് വെ​സ്റ്റ് ഇന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക. ധോ​ണി ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​നാ​യി ഋ​ഷ​ഭ് പ​ന്തി​നെ​യാ​കും പ​രി​ഗ​ണി​ക്കു​ക. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.