സിംഗപ്പൂര്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. മേസണ്‍ ഗ്രീന്‍വുഡിന്റെ ഗോളില്‍ യുണൈറ്റഡ് 1-0ന് ഇന്റര്‍ മിലാനെ തോല്പിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടിയ യുണൈറ്റഡിന്റെ കൗമാരതാരം പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ മത്സരത്തില്‍ ആദ്യ ഇലവണില്‍ സ്ഥാനം നേടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി. ചെല്‍സിക്കെതിരേയുള്ള മത്സരത്തോടെയാണ് യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്കു തുടക്കമാകുക.