ഷാംഗ്ഹായ്: ഗോള്‍കീപ്പര്‍ റൂയി പാട്രിസിയോയുടെ മികവില്‍ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സിന് ഏഷ്യ ട്രോഫി ഫുട്ബോള്‍ കിരീടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ വൂള്‍വ്സ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 3-2ന് തകര്‍ത്തു. മൂന്നു പെനല്‍റ്റിയാണ് പാട്രിസിയോ തടഞ്ഞത്. മുഴുവന്‍ സമയത്ത് മത്സരം ഗോള്‍രഹിതമായതോടെ വിജയികളെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ നിര്‍ണയിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ റഹീം സ്റ്റെര്‍ലിംഗിനു സിറ്റിയെ മുന്നിലെത്തിക്കാന്‍ പെനല്‍റ്റിയിലൂടെ ലഭിച്ച അവസരം പാഴാക്കി. മത്സരത്തില്‍ സിറ്റിക്കായിരുന്നു ആധിപത്യമെങ്കിലും സെര്‍ജിയോ അഗ്വേറോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ അഭാവം അവരുടെ ആക്രമണത്തില്‍ നിഴലിച്ചു.