+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിന്ധു സെമിയില്‍

ജ​ക്കാ​ര്‍ത്ത: ത​ക​ര്‍പ്പ​ന്‍ ജ​യ​ത്തോ​ടെ പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര
സിന്ധു സെമിയില്‍
ജ​ക്കാ​ര്‍ത്ത: ത​ക​ര്‍പ്പ​ന്‍ ജ​യ​ത്തോ​ടെ പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് (21-14, 21-7) തോ​ല്‍പ്പി​ച്ചു. വെ​റും 44 മി​നി​റ്റ് നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ സി​ന്ധു അ​നാ​യാ​സ ജ​യ​മാ​ണ് നേ​ടി​യ​ത്. സെ​മി​യി​ല്‍ സി​ന്ധു ചൈ​ന​യു​ടെ ചെ​ന്‍ യു ​ഫെ​യി​യെ നേ​രി​ടും.
മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലേ സി​ന്ധു​വി​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ആ​ദ്യ ഗെ​യി​മി​ല്‍ 6-6ന്‍റെ ​ഒ​പ്പ​മെ​ത്തി​യ​ശേ​ഷം സി​ന്ധു കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഗെ​യിം ഏ​ക​പ​ക്ഷീ​യ​വു​മാ​യി​രു​ന്നു.