കണ്ണൂർ: ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ കണ്ണൂർ കളക്ടറേറ്റ് ജീവനക്കാരി ഹസീന ആലിയമ്പത്ത് നടന്നുകയറിയത് സ്വര്‍ണത്തിലേക്ക്. 5000 മീറ്റര്‍ നടത്ത മത്സരത്തിലാണ് ഹസീനയ്ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചത്.
കൊളംബോയിലെ സുഗദദാസ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 32 മിനിറ്റുകൊണ്ടാണ് 5000 മീറ്റര്‍ ഹസീന നടന്നു തീര്‍ത്തത്. മലേഷ്യ, ഫിലിപ്പീന്‍സ്, സൗത്ത് കൊറിയ, ശ്രീലങ്ക തുടങ്ങി പത്തു രാജ്യങ്ങളിലെ താരങ്ങളെ പിന്നിലാക്കിയായിരുന്നു ഹസീനയുടെ നേട്ടം. 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയാണ് ഹസീനയുടെ മടക്കം. ധര്‍മടം പാലയാട് സ്വദേശിനിയാണ്.