ആലപ്പുഴ: ചരിത്രത്തിൽ ആദ്യമായി ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിൽനിന്നുമുള്ള താരങ്ങൾ. എസ്റ്റോണിയയിലെ ടാർട്ടുവിൽ 22 മുതൽ 27 വരെ ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് ഒന്‍പതുപേരാണ് പങ്കെടുക്കുന്നത്.
കാലിക്കട്ട് സർവകലാശാലയിൽനിന്ന് എസ്. ഭാഗ്യലക്ഷ്മി, ടി.സി. റിയ, എം.വി. അഭിരാമി, ലെഫിന ഡിസൂസ, മിലു ഇമ്മാനുവേൽ, ആകാശ് ബിനു, ബിബിൻ ജോയ് എന്നീ ഏഴു പേരും കേരള യൂണിവേഴ്സിറ്റിയിൽനിന്ന് അനീറ്റ ജോസഫ്, സി. അശ്വതി എന്നിവരുമാണ് മത്സരത്തിനുള്ളത്. മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള മാധുരി രാത്തിയാണ് മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം. അർജുന പി.ജെ. ജോസഫാണ് ടീം മാനേജരും കോച്ചും.