പ്രോഗ്: ചെക് റിപ്പബ്ലിക്കിലെ തബൊർ അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യയുടെ കൗമാരതാരം ഹിമ ദാസിന് 200 മീറ്ററിൽ സ്വർണം. 15 ദിവസത്തിനുള്ളിൽ ഹിമ ദാസ് സ്വന്തമാക്കുന്ന നാലാമത് അന്താരാഷ്ട്ര സ്വർണമാണിത്. മലയാളിതാരം വി.കെ. വിസ്മയയ്ക്കാണ് വെള്ളി. 15 ദിവസത്തിനുള്ളിൽ വിസ്മയയുടെ നാലാം മെഡലാണിത്.
പുരുഷ വിഭാഗം 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് സ്വർണം നേടി. അനസിന്റെ തുടർച്ചയായ രണ്ടാം സ്വർണമാണ്. കഴിഞ്ഞ ശനിയാഴ്ച അനസ് ദേശീയ റിക്കാർഡ് തിരുത്തുന്ന പ്രകടനത്തോടെ ലോകചാന്പ്യൻഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയിരുന്നു. 23.25 സെക്കൻഡിലാണ് ഹിമ തബൊർ ഗ്രാൻപ്രീയിൽ സ്വർണത്തിലെത്തിയത്. 23.43 സെക്കൻഡുമായി വിസ്മയ വെള്ളിയണിഞ്ഞു. വിസ്മയയുടെ മികച്ച വ്യക്തിഗത സമയമാണിത്.
45.40 സെക്കൻഡിലാണ് അനസ് സ്വർണത്തിലെത്തിയത്. 46.59 സെക്കൻഡുമായി ടോം നോഹ് നിർമലും 46.60 സെക്കൻഡുമായി കെ.എസ്. ജീവനും വെള്ളിയും വെങ്കലവും സ്വന്തമാക്കി.