മെൽബണ്‍: താൻ ത്വക്ക് കാൻസറുമായുള്ള ബാറ്റിംഗിലാണെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. എഴുപത്തഞ്ചുകാരനായ ചാപ്പൽ പക്ഷേ, അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരന്പരയിൽ കമന്റേറ്ററായേക്കും. ആഷസിനു മുന്‍പ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ചാപ്പൽ പറഞ്ഞു.
1964 മുതൽ 1980വരെ ഓസ്ട്രേലിയയ്ക്കായി 75 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, 5345 റണ്‍സും സ്വന്തമാക്കി. ഓസീസ് മുൻതാരങ്ങളായ ഗ്രെഗ് ചാപ്പലും ട്രെവർ ചാപ്പലും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്.
1964 മുതൽ 1980വരെ ഓസ്ട്രേലിയയ്ക്കായി 75 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, 5345 റണ്‍സും സ്വന്തമാക്കി. ഓസീസ് മുൻതാരങ്ങളായ ഗ്രെഗ് ചാപ്പലും ട്രെവർ ചാപ്പലും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്.